വണ്ടൂർ: മൈസൂരുവിൽനിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് പൊലീസ് 10 കിലോ കഞ്ചാവുമായി മൂന്നുപേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.
പൂക്കോട്ടുംപാടം പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ കോട്ടപറമ്പൻ ഹൗസിൽ സെയ്തലവി (41), കാളികാവ് പൂങ്ങോട് പിലാക്കൽ നൗഷാദ് (47) എന്നിവരാണ് പിടിയിലായത്. അഞ്ച് പൊതികളിലായി കാറിെൻറ ഡിക്കിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു.
മൈസൂരുവിൽനിന്ന് പച്ചക്കറി ലോറിയിലാണ് കഞ്ചാവ് എത്തിച്ചത്. ചെറിയ പൊതികളാക്കി ജില്ലക്കകത്തും പുറത്തും വിൽക്കുകയാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. എടവണ്ണ സി.ഐ വി.വി. രതീഷ്, വണ്ടൂർ എസ്.ഐ എം. ഹരീന്ദ്രൻ, എസ്.ഐ സി.പി. മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർ കെ.പി. ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ എ.ടി. കൃഷ്ണകുമാർ, പി. പ്രശാന്ത്, സി. സവാദ്, ഇ.പി. ജയേഷ്, എം. മനോജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.