വണ്ടൂർ: കൊക്കെയ്ൻ അടക്കം ഒരു കോടിയിലധികം വില വരുന്ന ലഹരി വസ്തുക്കളുമായി ബംഗളൂരൂ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ. ബംഗളൂരു ആർ.ടി നഗർ സ്വദേശി സയ്യിദ് സലാഹുദ്ദീൻ (42), വണ്ടൂർ പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ (40) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
പോരൂർ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്സിൽവെച്ചാണ് ഇരുവരും പിടിയിലായത്. കൊണ്ടോട്ടി സ്വദേശിയായ ഷഫീഖ്, അക്കു എന്നിവർ ഓടി രക്ഷപ്പെട്ടു. പിടിക്കപ്പെട്ടവരുടെ പക്കൽനിന്ന് 38 ഗ്രാം എം.ഡി.എം.എ, 121 ഗ്രാം കൊക്കെയ്ൻ എന്നിവ പിടികൂടി. മൂന്ന് കാറുകളും പിടിച്ചെടുത്തു.
ബംഗളൂരുവിൽനിന്ന് ലഹരിവസ്തുക്കൾ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് മലയോര മേഖലയിൽ ആവശ്യക്കാർക്ക് എത്തിക്കുന്നതാണ് രീതി. കൊക്കെയ്ൻ ആദ്യമായാണ് മേഖലയിൽ പിടികൂടുന്നത്.
പ്രതികളുടെ ഫോണിലേക്ക് വന്ന മണി ട്രാൻസ്ഫർ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ് പറഞ്ഞു.
പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.