എടക്കര: മുണ്ടേരി ഉള്‍വനത്തിലെ വാണിയംപുഴ കോളനിയില്‍ അക്ഷരവെളിച്ചം പകരാന്‍ സംവിധാനങ്ങളൊരുക്കി മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് വാണിയംപുഴ കോളനിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താൻ ടെലിവിഷന്‍ സെറ്റും സോളാര്‍ വൈദ്യുതി സംവിധാനങ്ങളും ഹോം തിയറ്ററുമായെത്തിയത്.
ചാലിയാര്‍പ്പുഴയിലെ ചങ്ങാടത്തിലൂടെയാണ് നേതാക്കള്‍ കോളനിയിലത്തെിയത്. മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, സി.എച്ച്. അബ്ദുല്‍ കരീം, ഡോ. അന്‍വര്‍ ഷാഫി ഹുദവി, അബ്ദുല്‍ ഹക്കീം, ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി, ജനമൈത്രി എക്സൈസ് പ്രവിൻറിവ് ഓഫിസര്‍മാരായ പി. രാമചന്ദ്രന്, പി.കെ. സുരേഷ്, വാണിയംപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ശശികുമാര്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.