പി.​ടി. മോ​ഹ​ന​കൃ​ഷ്ണ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ കൈ​മാ​റു​ന്നു

ഇന്ത്യൻ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവനയാണ് രമേശ് ചെന്നിത്തലയെന്ന് താരിഖ് അൻവർ

വെളിയങ്കോട്: ഇന്ത്യൻ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവനയാണ് രമേശ് ചെന്നിത്തലയെന്നും ദേശീയതലത്തിൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നേതൃത്വം നൽകിയതിലൂടെ ഇത് അദ്ദേഹം തെളിയിച്ചതായും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പി.ടി. മോഹനകൃഷ്ണൻ സ്മാരക പുരസ്കാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി. മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്കാരം നൽകിയത്. മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് എസ്. മഹേഷ് കുമാറിനും പുരസ്കാരം നൽകി. വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി.

എം.കെ. രാഘവൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. യു.എ. ലത്തീഫ്, വി.എസ്. ജോയ്, പി.കെ. കൃഷ്ണദാസ്‌, സി. ഹരിദാസ്, ബി.പി. നാസർ കിളയിൽ, അഹമ്മദ് ബാഫഖി തങ്ങൾ, കല്ലാട്ടേൽ ഷംസു, കെ.എം. അനന്തകൃഷ്ണൻ, എ.കെ. ആലി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Tariq Anwar says that Ramesh Chennithala is Kerala's contribution to Indian politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.