വെളിയങ്കോട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് താവളക്കുളം മേഖലയിൽ കലുങ്കിനായി നിർമിച്ച കുഴി അപകടക്കെണിയായി. മാസങ്ങൾക്ക് മുമ്പ് കുഴിച്ച കുഴിമൂലം സമീപവാസികളും ദുരിതത്തിലാണ്. കലുങ്കിന് കുഴിയെടുത്തതോടെ റോഡിന്റെ അരികുകളും ഇടിഞ്ഞനിലയിലാണ്. ഇതുമൂലം വാഹനാപകടങ്ങൾക്കും സാധ്യതയേറി. കലുങ്കിന്റെ ഒരുഭാഗം സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്. വീടിനോട് ചേർന്ന കലുങ്കുമൂലം മഴവെള്ളം കുത്തിയൊലിച്ച് സ്വകാര്യവ്യക്തികളുടെ പറമ്പിലേക്കാണ് ഒഴുകുന്നത്. വിഷയത്തിൽ സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. മണൽ പ്രദേശമായതിനാൽ കലുങ്കിനായി കുഴിച്ച ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്. റോഡിന്റെ ഏതാനും ഭാഗങ്ങൾ കുഴിയിൽ വീണുകിടക്കുകയാണ്. അധികൃതൽ ഇടപെട്ടില്ലങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.