മേലാറ്റൂർ: ഗ്രീൻസ്റ്റോം അന്താരാഷ്ട്ര ഫോേട്ടാഗ്രഫി മത്സരത്തിൽ ആറായിരത്തിലധികം ഫോേട്ടാഗ്രാഫർമാരെ പിന്തള്ളി മേലാറ്റൂർ വേങ്ങൂർ സ്വദേശി രണ്ടാം സ്ഥാനം നേടി. ഷാർജയിലെ മലയാളി ഫോേട്ടാഗ്രാഫർ 29കാരനായ നൗഫൽ പെരിന്തൽമണ്ണയാണ് പുരസ്കാരം നേടിയത്.
അബൂദബിയിലെ ലിവ മരുഭൂമിയിലൂടെ ഒട്ടകവുമായി കടന്നുപോകുന്ന ഒരാളുടെ ചിത്രമാണ് അവാർഡിന് അർഹമായത്. നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ േഫാേട്ടാഗ്രാഫറാണ് വേങ്ങൂർ അത്തിക്കാടൻകുണ്ട് മുഹമ്മദിെൻറയും സാജിതയുടെയും മകനായ നൗഫൽ.
ഷാർജ ഗവ. മീഡിയ ബ്യൂറോയിൽ ഫോേട്ടാഗ്രാഫർ ആൻഡ് ഫോേട്ടാ എഡിറ്റർ ആയി ജോലി ചെയ്തുവരുകയാണ്. തസ്നി താജ് ആണ് നൗഫലിെൻറ ഭാര്യ. മകൻ: ഷാസിൽ.
52 രാജ്യങ്ങളിൽനിന്നെത്തിയ 6811 എൻട്രികളെ പിന്തള്ളിയാണ് ചിത്രം രണ്ടാം സ്ഥാനത്തെത്തിയത്. ബംഗ്ലാദേശി ഫോേട്ടാഗ്രാഫർ റഖായത്തുൽ കരീം റഖീമിെൻറ ചിത്രത്തിനാണ് ഒന്നാം സ്ഥാനം.
ഇന്ത്യയിലെ ഗാസിയാബാദിൽ നിന്നുള്ള ഫോേട്ടാഗ്രാഫർ കാർത്തികേയ ഗ്രോവർ മൂന്നാം സ്ഥാനം േനടി. ആദ്യ അഞ്ചുപേരിൽ മലയാളിയായ ശ്രീധരൻ വടക്കാഞ്ചേരിയും ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.