തിരൂർ: മദ്യഷോപ്പിൽനിന്ന് അമിത അളവിൽ മദ്യം വാങ്ങി വിൽപനക്ക് കൊണ്ടുപോകുന്നതിനിടെ ഒഴൂർ സ്വദേശി തിരൂർ പൊലീസിന്റെ പിടിയിലായി. ഒഴൂർ മൂത്തേടത്ത് പ്രവീണിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. ബീവറേജസ് ഔട്ട് ലെറ്റുകളിൽനിന്ന് അമിത അളവിൽ മദ്യം വാങ്ങി തിരൂർ താനൂർ മേഖലകളിൽ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇയാളിൽനിന്ന് 12 കുപ്പികളിലായി ആറ് ലിറ്ററോളം മദ്യം പൊലീസ് പിടിച്ചെടുത്തു.
തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ വി. ജിഷിൽ, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ ആദർശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനധികൃത മദ്യ കടത്തും വിൽപനയും തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരൂർ സി.ഐ എം.ജെ. ജിജോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.