മലപ്പുറം: ജില്ലയെ കലാപഭൂമിയാക്കാനുള്ള യു.ഡി.എഫ് ശ്രമം അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തുടർച്ചയായ പരാജയത്തിനു ശേഷമാണ് യു.ഡി.എഫ് ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
തൊട്ടടുത്ത ദിവസങ്ങളിൽ നിരവധി അക്രമങ്ങളാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഉണ്ടായത്. സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചപ്പോൾ അതിലും യൂത്ത് കോൺഗ്രസ് ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്ഥിതിയുണ്ടായി.
ജനങ്ങൾക്കുമുന്നിൽ ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കാത്തതിനാലാണ് വർഗീയ സംഘടനകളെ കൂട്ടുപിടിച്ച് യു.ഡി.എഫ് ജില്ലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നും ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.