പുലാമന്തോൾ: യുവാവിെൻറ സത്യസന്ധതയിൽ ഉടമസ്ഥന് തിരികെ ലഭിച്ചത് അഞ്ച് പവൻ സ്വർണാഭരണം. വളപുരം കെ.പി കുളമ്പ് സ്വദേശി അർമിയാഹാണ് ഉടമയെ തേടിപ്പിടിച്ച് തിരികെ നൽകിയത്.
വിവാഹ ആവശ്യത്തിന് വേണ്ടി എടുത്ത ആഭരണം രാത്രി കട അടച്ചുപോകുമ്പോൾ പുറത്തുവെച്ച് ഉടമസ്ഥൻ മറന്ന് പോവുകയായിരുന്നു. ജോലിസ്ഥലത്തേക്ക് പോവുന്ന വഴിയിൽ മഴ കാരണം കടവരാന്തയിൽ കയറി നിൽക്കവെയാണ് ആഭരണപ്പെട്ടി അർമിയാഹിെൻറ ശ്രദ്ധയിൽ പതിഞ്ഞത്.
തുറന്ന് പരിശോധിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ബില്ലിൽനിന്ന് പേരും വിലാസവും കണ്ടെത്തുകയും ഉടമസ്ഥനുമായി ബന്ധപ്പെട്ട് തിരിച്ചേൽപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.