കാടാമ്പുഴ: സ്കൂട്ടർ യാത്രക്കാരനിൽനിന്ന് കാടാമ്പുഴ പൊലീസ് ഏഴു ഗ്രാം രാസലഹരി പിടികൂടി. സംഭവത്തിൽ പട്ടർനടക്കാവ് അനന്താവൂർ സ്വദേശി വെട്ടിക്കാട്ടിൽ അസൈനാറെ (38) ഇൻസ്പെക്ടർ സംഗീത് പുനത്തിൽ അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
സ്കൂട്ടറുമായി വെട്ടിച്ചിറയിൽ നിന്നുമാണ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെറിയ പൊതികളിൽ ആക്കി വെട്ടിച്ചിറയിലും പുത്തനത്താണിയിലും ഉള്ള ആവശ്യക്കാർക്ക് രാസലഹരി എത്തിച്ചു കൊടുക്കുന്ന കണ്ണികളിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.എസ്.ഐ എൻ.ആർ. സുജിത്ത്, പൊലീസുകാരായ രാജീവ്, ശരൺ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.