നാല്​ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തിരൂർ: നാല്​ കിലോ കഞ്ചാവുമായി രണ്ട്​ യുവാക്കളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിർദേശപ്രകാരം വെള്ളിയാഴ്ച അർധരാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപമാണ് പ്രതികളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന് സമീപം വിൽപനക്കായി ഓട്ടോയിൽ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 4.1 കിലോഗ്രാം കഞ്ചാവ് സഹിതമാണ് കൊപ്പം സ്വദേശി ഏങ്ങാകോട്ടിൽ റഷീദ് (39), ചെറുകര പള്ളതൊടി അബ്​ദുൽ മജീദ് (38) എന്നിവരെ പിടികൂടിയത്. സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രബേഷൻ എസ്.ഐ സനീത്, എസ്.ഐ പി.ഡി. ജോസഫ്, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ്, രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ്, ബിജി, ഷെറിൻ ജോൺ, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുനാവായയിലും മറ്റും വിൽപന നടത്തുന്ന ലഹരി സംഘങ്ങൾക്ക് കൈമാറുന്നതിനായാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. crime arrest abdul majeed crime arrest rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.