പാലക്കാട്: കാലവർഷം എത്തിയോ, ഇല്ലയോ എന്ന ആശങ്കക്കിടെ മഴയെത്താതെ പാലക്കാട് നഗരം. സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ കാലവർഷം തിമിർത്ത് പെയ്തിട്ടും മഴമേഘങ്ങൾ എത്താൻ മടിക്കുകയാണിവിടെ. മഞ്ഞ അലർട്ടും പേമാരിയുമൊക്കെ പ്രവചിച്ചിട്ടും ജില്ലയുടെ കിഴക്കൻ മേഖലകളിലെത്തിയിട്ടും നഗരത്തിലെത്തിയിട്ടില്ല.
മാർച്ച് ഒന്നുമുതൽ മേയ് 31 വരെ പാലക്കാട്ട് ജില്ലയിൽ 44 മില്ലീമീറ്റർ അധിക വേനൽ മഴ ലഭിച്ചിട്ടുണ്ട്. ഇതുവരെ 350.6 മില്ലീമീറ്റർ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
244 മില്ലിമീറ്റർ ലഭിക്കേണ്ടയിടത്താണ് ഈ അധികമഴ. പക്ഷേ, പാലക്കാട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഈ മഴ അകന്നുതന്നെ നിന്നു. പൊതുവിൽ മറ്റ് സമീപ ജില്ലകളെ അപേക്ഷിച് കാലവർഷം കുറവും വൈകിയുമാണ് എത്താറ്.
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ പെയ്ത് കഴിഞ്ഞ ശേഷമാണ് മറ്റ് ജില്ലകളിൽ എത്താറ്. പലപ്പോഴും തൃശൂർ ജില്ലയിലും ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിലും വരെ എത്തുമെങ്കിലും മഴ പതിയെയാണ് പാലക്കാട്ട് പ്രവേശിക്കുന്നത്. മഴനിഴൽ പ്രദേശങ്ങൾ ഏറെയുണ്ടെങ്കിൽ സമീപ വർഷങ്ങളിലായി മണ്ണിടിച്ചിലും മിന്നൽ പ്രളയവും ഉണ്ടായിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.