ഷൊർണൂർ: കനത്ത മഴയിൽ കവളപ്പാറ കാരക്കാട് ഭാഗത്തെ വിളവെടുപ്പിന് പാകമായ 50 ഏക്കറിലധികം വരുന്ന സ്ഥലത്തെ നെൽകൃഷി നശിച്ചു.
മൂന്ന് ദിവസമായി പെയ്ത ശക്തമായ മഴയിൽ രണ്ടാഴ്ച കഴിഞ്ഞാൽ കൊയ്തെടുക്കേണ്ട ക്യഷിയാണ് നശിച്ചത്.
കള്ളിക്കാട്ടിൽ രാമൻകുട്ടി, സുമതി, വേണുഗോപാലൻ, സുരേഷ്, വിജയ് പ്രകാശ് ശങ്കർ, മമ്പുറത്ത് താത്തുക്കുട്ടിയമ്മ എന്നിവരുടേതടക്കം മുപ്പതിലധികം പേരുടെ കൃഷിയാണ് നശിച്ചത്.
കൃഷിഭവനിൽനിന്ന് ലഭിച്ച നെൽവിത്ത് ഉപയോഗിച്ച് ഒന്നാം വിളയിറക്കിയ കർഷകർക്ക് വിത്ത് മുളക്കാത്തതിനെ തുടർന്ന് നഷ്്ടം നേരിട്ടിരുന്നു.
പെട്ടെന്ന് നഷ്്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായി പാടശേഖര സമിതി സെക്രട്ടറി സി. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.