ദേ​ശീ​യ​പാ​ത വേ​ലി​ക്കാ​ട് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ ലോ​റി

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മു​ണ്ടൂ​ർ: ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ന​ടു​റോ​ഡി​ൽ മ​റി​ഞ്ഞു, ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വേ​ലി​ക്കാ​ട് തോ​ട്ട് പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 5.20നാ​ണ് സം​ഭ​വം.

പാ​ല​ക്കാ​ട്ട് നി​ന്ന് മ​ണ്ണാ​ർ​ക്കാ​ട്ട് ഭാ​ഗ​ത്തേ​ക്കു സോ​പ്പ് ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് എ​തി​രെ വാ​ഹ​ന​ത്തി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ ബ്ര​ക്ക് പി​ടി​ച്ച​പ്പോ​ൾ മ​റി​ഞ്ഞ​ത്. സം​ഭ​വ​സ​മ​യം ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ഉ​ച്ച 11.30ന് ​മു​മ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി. ഗ​താ​ഗ​ത ത​ട​സ്സം നീ​ക്കി.

Tags:    
News Summary - A cargo lorry overturned on the Palakkad-Kozhikode national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.