ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ന്‍റീ​ൻ ന​ട​ത്തി​പ്പ് കു​ടും​ബ​ശ്രീ​ക്ക് ന​ൽ​കും

ഒ​റ്റ​പ്പാ​ലം: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ അ​ട​ച്ചു​പൂ​ട്ടി രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പ് ചു​മ​ത​ല കു​ടും​ബ​ശ്രീ​ക്ക് ന​ൽ​കും.

ആ​ശു​പ​ത്രി മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി (എ​ച്ച്.​എം.​സി) യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​ടു​വി​ൽ ചു​മ​ത​ല​യേ​റ്റ ക​രാ​റു​കാ​ര​ൻ ര​ണ്ടു​മാ​സം തി​ക​യും മു​മ്പേ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

വാ​ട​ക തു​ക കൂ​ടി​യ​തി​നാ​ൽ കാ​ന്‍റീ​ൻ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് ക​രാ​റു​കാ​ര​ൻ 2023 ഡി​സം​ബ​റി​ൽ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യ​ത്.

പ്ര​തി​മാ​സം 55,000 രൂ​പ​യാ​ണ് കാ​ന്‍റീ​ന് നി​ശ്ച​യി​ച്ചി​രു​ന്ന വാ​ട​ക. വാ​ട​ക​യി​ൽ കു​റ​വ് വ​രു​ത്തി ര​ണ്ടു​ത​വ​ണ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും കാ​ന്‍റീ​ൻ ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വാ​ട​ക 15,000 രൂ​പ​യാ​ക്കി കു​റ​ക്കാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

തു​ട​ർ​ന്ന് ദ​ർ​ഘാ​സ് ക്ഷ​ണി​ച്ച​പ്പോ​ൾ ഏ​ഴു​പേ​രാ​ണ് കാ​ന്‍റീ​ൻ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി എ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട​ക വ​ർ​ധി​പ്പി​ക്കു​ക​യും വീ​ണ്ടും ദ​ർ​ഘാ​സ് ക്ഷ​ണി​ക്കു​ക​യും ചെ​യ്‌​തു. ഇ​തേ​തു​ട​ർ​ന്നാ​ണ് പു​തി​യ ക​രാ​റു​കാ​ര​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ​ത്ത് മാ​സ​ത്തോ​ളം അ​ട​ഞ്ഞു​കി​ട​ന്ന കാ​ന്‍റീ​ൻ ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

പ്ര​തി​മാ​സം 27,000 രൂ​പ വാ​ട​ക നി​ശ്ച​യി​ച്ചാ​ണ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും രോ​ഗി​ക​ളി​ൽ നി​ന്നും പു​റ​മെ​യു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക്കാ​ർ ഓ​ർ​ഡ​ർ എ​ടു​ത്ത് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും ആ​രോ​പി​ച്ചാ​ണ് ര​ണ്ടു​മാ​സം തി​ക​യും​മു​മ്പേ കാ​ന്‍റീ​ൻ അ​ട​ച്ചു​പ്പൂ​ട്ടി ചു​മ​ത​ല​യി​ൽ​നി​ന്ന് ക​രാ​റു​കാ​ര​ൻ പി​ൻ​വാ​ങ്ങി​യ​ത്.

പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് കു​ടും​ബ​ശ്രീ​ക്ക് കാ​ന്‍റീ​ൻ കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം. വാ​ട​ക വീ​ണ്ടും കു​റ​ച്ചാ​ണ് കൈ​മാ​റു​ക.

Tags:    
News Summary - Ottapalam Taluk Hospital canteen will be provided to Kutumbashree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.