ഒറ്റപ്പാലം: വിവാഹ വേദിയിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് കാൽലക്ഷം രൂപയുടെ സംഭാവന. പാലപ്പുറത്തെ സൂര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവന നിയുക്ത എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ ഏറ്റുവാങ്ങിയത്.
കണ്ണിയംപുറം സ്യമന്തകം വീട്ടിൽ പഴനിമലയുടെയും സ്യമന്തകത്തിെൻറയും മകൾ മഞ്ജുവിെൻറ വിവാഹ വേദിയിലാണ് 25,000 രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
വിവാഹ ചെലവ് ചുരുക്കിയ സാഹചര്യത്തിൽ തുക സംഭവനക്കായി നീക്കിവെക്കുകയായിരുന്നു. വെള്ളിനേഴിയിലുള്ള കാനറ ബാങ്കിെൻറ ട്രെയിനിങ് സെൻററിൽ മാനേജറാണ് പഴനിമല. ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിെൻറ കൂനത്തറ ശാഖ മാനേജറാണ് സ്യമന്തകം. അടൂർ പന്നിവിഴ അച്യുതം വീട്ടിൽ അരുണാണ് മഞ്ജുവിെൻറ വരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.