പാലക്കാട്: പൂജാരി ചമഞ്ഞ് അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ബാലികയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് 40 വർഷം കഠിന തടവും 1,30,000 രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി പാലക്കാട് കൂടല്ലൂർ പടിഞ്ഞാത്തറ താഴത്തെ വീട് വിനോദിനെയാണ് (42) ശിക്ഷിച്ചത്. രണ്ടാം പ്രതി മഞ്ഞളൂർ തില്ലങ്കോട് വിദ്യക്ക് (37) 23 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒന്നാം പ്രതി ഒരു വർഷവും മൂന്നു മാസവും രണ്ടാം പ്രതി രണ്ടു വർഷവും അധിക കഠിന തടവ് അനുഭവിക്കണം.
ഒന്നാം പ്രതി അതിജീവിതയുടെ വീട്ടിൽ വെച്ചും ബന്ധുവീട്ടിൽ വെച്ചും പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും രണ്ടാം പ്രതി പീഡനത്തിന് ഒത്താശ ചെയ്തെന്നുമാണ് പ്രോസിക്യൂഷൻ വാദം. ആലത്തൂർ എസ്.ഐയായിരുന്ന എം.ആർ. അരുൺകുമാർ രജിസ്റ്റർ ചെയ്ത കേസിൽ ആലത്തൂർ ഇൻസ്പെക്ടറായിരുന്ന ടി.എൻ. ഉണ്ണികൃഷ്ണൻ, കുഴൽമന്ദം ഇൻസ്പെക്ടറായിരുന്ന ആർ. രജീഷ്. എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സബ് ഇൻസ്പെക്ടർ താജുദ്ദീൻ, എ.എസ്.ഐ സുലേഖ, വത്സൻ എന്നിവർ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.