മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും നന്നാക്കാതെ ഒരു റോഡ്​

തൃത്താല: പത്ത്​ വർഷത്തിലേറെയായി നാട്ടുകാരുടെ സ്വപ്നമാണ്​ വെള്ളിയാംകല്ല്-ചാഞ്ചേരിപറമ്പ് കോളനി തീരദേശ റോഡ്. ചാഞ്ചേരിപറമ്പ്​ കോളനിവാസികൾ റോഡിനായി ഭീമഹരജികൾ നൽകി മടുത്തു. ഓരോ തെരഞ്ഞെടുപ്പുകാലത്തും പാര്‍ട്ടിക്കാര്‍ വന്ന് കോളനിവാസികളുടെ ഈ സങ്കടത്തില്‍ ചേരുമെങ്കിലും പിന്നീട്​ ഉറപ്പുകൾക്കൊന്നും വിലയുണ്ടാകാറില്ല. പരുതൂര്‍ പഞ്ചായത്ത് പരിധിയിലാണ് ചാഞ്ചേരിപറമ്പ്​ കോളനി. വെള്ളിയാംകല്ല് ജലസംഭരണിയുടെ അരികിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കുണ്ടുംകുഴിയുമായി കിടക്കുന്ന പാതയില്‍ മഴക്കാലമായാല്‍ വെള്ളക്കെട്ടും ചളിയുമാണ്.

സ്കൂള്‍ കുട്ടികൾ ഉള്‍പ്പെടെ കാല്‍നടയാത്രയാണ് പതിവ്. വെള്ളക്കെട്ടാവു​േമ്പാള്‍ കുട്ടികളും പ്രായമായവരും സംഭരണിയുടെ തിട്ടകളിലൂടെയാണ് കയറിനടക്കുക. അപകടകരമാണ്​ ഇൗ യാത്ര. 2010ൽ കോളനിവാസികൾ യോഗംചേര്‍ന്ന് റോഡ് വികസനസമിതി രൂപവത്​കരിച്ച്​ ജില്ല കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 42 ലക്ഷത്തി​െൻറ അടങ്കൽ തയാറാക്കി സർക്കാറിന്​ സമർപ്പിച്ചിരുന്നു.

തുടർന്ന്​ റോഡിനായി 25 ലക്ഷം അനുവദിക്കുകയും ടെൻഡർ നടപടി പൂർത്തിയാക്കുക ചെയ്തെങ്കിലും റോഡ് യാഥാർഥ്യമായില്ല. വിഷയത്തിൽ, സംസ്ഥാന മനുഷ്യാവകാശ കമീഷൻ വരെ ഇടപെട്ടിട്ടും അധികൃതർ അലംഭാവമാണ് കാണിച്ചതെന്ന് റോഡ് വികസനസമിതി കൺവീനർ ചോലയിൽ വേലായുധൻ ആരോപിച്ചു. 

Tags:    
News Summary - A road that has not been repaired despite the intervention of the Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.