പാലക്കാട്: കഴിഞ്ഞ മാസത്തിനിടെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ രജിസ്റ്റര്‍ ചെയ്തത് 144 അബ്കാരി കേസുകളും 36 മയക്കുമരുന്ന് കേസുകളും. ഇത്രയും കേസുകളിലായി ആകെ 151 പേരെ അറസ്റ്റ് ചെയ്തു. 2024 നവംബര്‍ ഒന്നുമുതല്‍ 30 വരെയുള്ള കണക്കാണിത്.
അബ്കാരി കേസുകളിലായി 2108 ലിറ്റർ സ്പിരിറ്റ്, 474.35 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 78.75 ലിറ്റർ ചാരായം, 76.25 ലിറ്റർ അന്യസംസ്ഥാന മദ്യം, 3541 ലിറ്റർ വാഷ്, 18 ലിറ്റർ കള്ള് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസുകളിൽ 70.094 കിലോ ഗ്രാം കഞ്ചാവ്, ഒമ്പത് കഞ്ചാവ് ചെടികള്‍, 3.46 ഗ്രാം ഹഷീഷ് ഓയില്‍, 57.115 ഗ്രാം മെത്താഫിറ്റമിന്‍ (സിന്തറ്റിക്ക് ഡ്രഗ്) എന്നിവയും പിടിച്ചെടുത്തു.
പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് 594 കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി 248.201 കിലോഗ്രാം പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. അബ്കാരി- മയക്കുമരുന്ന് കേസുകളിൽ ഈ കാലയളവില്‍ 10 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എം. രാകേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.