പാലക്കാട്: വൈദ്യുതി മേഖലയെ സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കുമരപുരം ജി.എച്ച്.എസ്.എസ് സ്കൂള്‍ ടെറസില്‍ സ്ഥാപിച്ച 25 കിലോവാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉൽപാദനത്തില് സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജല വൈദ്യുതി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാനാകാത്ത സാഹചര്യമാണുള്ളത്. സോളാര്‍ പോലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വേലന്താവളം ഗവ. ആയുർവേദ ആശുപത്രിയിലെ എട്ട് കിലോവാട്ട് സോളാര്‍ പ്ലാന്റ്, പാലക്കാട് പോളിടെക്നിക്, കോഴിപ്പാറ ജി.എച്ച്.എസ്.എസ്, വടക്കഞ്ചേരി എം.എ.യു.പി.എസ് ആൻഡ് എ.വി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ സോളാർ പ്ലാന്റുകളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
കുമരപുരം ജി.എച്ച്.എസ്.എസ് സ്കൂളിലെ സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. മാസത്തില്‍ ശരാശരി 3000 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാന് കഴിയും. 10.60 ലക്ഷം രൂപയാണ് പ്ലാന്റിനായി ചെലവഴിച്ചത്. സ്കൂളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ ചെയര്പേഴ്സൻ പ്രിയ അജയന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എല്‍.ബി ഗോപാലകൃഷ്ണന്, സ്കൂള്‍ എസ്.എം.സി ചെയര്മാന് മണികണ്ഠന്, പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.വി. ശ്രീരാം, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി. സെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.