അലനല്ലൂര്‍: ഫക്രുവെന്ന് വിളിക്കുന്ന സജീറിെൻറയും മഹേഷിെൻറയും മരണം അമ്പലപ്പാറ ഗ്രാമത്തെ നടുക്കി. ഉറ്റസുഹൃത്തുക്കളാണ് സജീറും മഹേഷും. തമിഴ്നാട്ടില്‍ ലോറി ഡ്രൈവറായി ജോലിനോക്കുന്ന സജീര്‍, ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രാത്രി മഹേഷ്, സജീറിനെ കാവല്‍പ്പുരയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവത്രെ. രാത്രി 11ഓടെ വാഴത്തോട്ടത്തിെൻറ ഉടമയായ തയ്യില്‍ സാദിഖിന് മഹേഷിെൻറ ഫോണ്‍കോൾ എത്തി.
'സജീറിന് നേരെ വെടിയുതിര്‍ത്തു, ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല' ഇതുപറഞ്ഞ് മഹേഷ് കോള്‍ കട്ടാക്കുകയായിരുന്നുവെന്ന് സാദിഖ് പറയുന്നു. ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു, സംശയം തോന്നി സുഹൃത്തുക്കളെ കൂട്ടി അർധരാത്രി കാവല്പ്പുരയിലെത്തി നോക്കിയപ്പോഴാണ് സജീര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു.
കാവൽപ്പുരയിൽ അരഅടിയോളം ഉയരത്തിൽ മുളകൾ വെച്ച്കെട്ടി ഉണ്ടാക്കിയ കട്ടിലിലാണ് സജീറിെൻറ മൃതദേഹം കാണപ്പെട്ടത്. മലർന്ന് കിടക്കുന്ന നിലയിൽ, കൈകൾ വശങ്ങളിലേക്ക് നിവർത്തിവെച്ച് തല വലതുവശത്തേക്ക് തിരിഞ്ഞ് കാലുകൾ തറയിലേക്ക് താഴ്ത്തിയിട്ട നിലയിലായിരുന്നു മൃതദേഹം.
ജീൻസ് പാൻറും ഷർട്ടും മുകളിൽ കോട്ടും ധരിച്ചിരുന്നു. വലതുഭാഗത്തായി വാരിയെല്ലിന് താഴെയായി വയറിനോട് ചേർന്നാണ് വെടിയേറ്റിരുന്നത്. ഇതേ ഭാഗത്തിെൻറ പിൻവശത്തായി രക്തം വാർന്നൊലിച്ച നിലയിലായിരുന്നു. വളരെയടുത്തുനിന്നാണ് വെടിവെച്ചതെന്നാണ് നിഗമനം.സംഭവം നടന്നശേഷം മഹേഷിനെ കാണാതാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് മഹേഷിനെ വിഷം ഉള്ളിൽചെന്ന് അവശനിലയില്‍ കണ്ടെത്തിയതും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ചെറുപ്പം മുതലേ ഉറ്റസുഹൃത്തുക്കളായ യുവാക്കൾക്കിടയിൽ ഉണ്ടായതായി പറയുന്ന കലഹവും ഇരുവരുടെയും മരണവും അമ്പലപ്പാറയിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.