കൂറ്റനാട്: സ്ഥാനാര്‍ഥികള്‍ക്കായി പാട്ടിെൻറ വരികൾ ചിട്ടപ്പെടുത്തി അതുപാടി റെക്കോഡ് ചെയ്ത് ആസ്വാദകരുടെയും രാഷ്ട്രീയക്കാരുടെയും മനം കുളിർപ്പിക്കുകയാണ് ഉർദു അധ്യാപകനും ഗായകനും കൂടിയായ കക്കാട്ടിരി സ്വദേശി അസ്ലം. മാപ്പിളപ്പാട്ടുകളുടെ ഈണങ്ങളിലുള്ള തെരഞ്ഞെടുപ്പ് ഗാനങ്ങൾക്കാണ് ഏറെ ആവശ്യക്കാരെന്നാണ് അസ്ലം പറയുന്നു.
ചെറുപ്പംതൊട്ടെ മാപ്പിളകല രംഗത്ത് നിറസാന്നിധ്യമാണ്. നിരവധി മാപ്പിളപ്പാട്ടുകൾക്ക് സംഗീതവും ആലാപനവും നിർവഹിച്ചിട്ടുണ്ട്. തൊടുപുഴയിലുള്ള നിസാറാണ് അസ്ലമിെൻറ ഗുരു. വിവിധ ചാനലുകളിൽ പാട്ടുവിശേഷങ്ങളുമായി വന്നിട്ടുണ്ട്. പാലക്കാട് മാപ്പിളകല അക്കാദമിയുടെ ജോയൻറ് സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.