ആനക്കര: അനധികൃതമായി സൂക്ഷിച്ച കരിമരുന്ന് പിടികൂടി. തൃത്താല പൊലീസ് സ്റ്റേഷന് പരിധിയിലെ ആനക്കര പഞ്ചായത്ത് മലമൽക്കാവില്‍ ചാത്തനശ്ശേരി ഗോപിനാഥന്റെ സ്ഥാപനത്തില്‍ നിന്നാണ് പിടികൂടിയത്.
പടക്കനിർമാണം നടത്തിവരുന്ന ഇയാള്‍ ലൈസന്‍സിൽ പറയുന്ന 15 കി.ഗ്രാം വെടിമരുന്നിന് പകരം 212.490 കി.ഗ്രാം കൈവശംവെച്ചതായി പൊലീസ് കണ്ടെത്തി. ഷൊർണൂർ ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു.
ഒറ്റപ്പാലം: പൊലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് സഹിതം പ്രതി പിടിയിൽ. അകലൂർ പെരുമ്പറമ്പ് കറുപ്പൻ മഠത്തിൽ പടിക്കൽവീട് സുരേന്ദ്രനാണ് (54) അറസ്റ്റിലായത്. ഇയാളുടെ വീട്ടിലും സമീപത്തെ ഷെഡിലും നടത്തിയ പരിശോധനയിൽ നാല് കിലോ വെടിമരുന്നും 20 ഗുണ്ടുകളും 50 വീതം ഓലപ്പടക്കങ്ങൾ അടങ്ങിയ 66 പാക്കറ്റുകളും ഒറ്റപ്പാലം പൊലീസ് കണ്ടെടുത്തു.
എസ്.ഐ ജയപ്രദീപ്, അഡീഷനൽ എസ്.ഐ ജോർജ് മാത്യു, സി.പി.ഒ പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.