ആനക്കര: ഗൃഹനാഥനെ പൂട്ടിയിട്ട് ആഭരണം കവര്‍ന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. മലപ്പുറം പാറക്കത്തൊടി കോട്ടംപാറ അബ്ദുൽ ഹമീദിനെ (38) ആണ് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
കപ്പൂര്‍ മാരായംകുന്ന് വെള്ളിച്ചാത്തംകുളങ്ങര ലുക്മാന്റെ വീട്ടിലെത്തിയ പ്രതി ലുക്മാനും കുടുംബവും ഉറങ്ങുന്ന മുറി പുറത്ത്നിന്ന് പൂട്ടിയശേഷം തൊട്ടടുത്ത മുറിയില്‍നിന്ന് മാല ഉൾപ്പെടെ ആറ് പവനോളം കവരുകയായിരുന്നു.
അടുത്തിടെ മലപ്പുറം ജില്ലയില്‍ മറ്റൊരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് അബ്ദുൽ ഹമീദ് അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഈ കവര്‍ച്ച സമ്മതിച്ചത്. തുടര്‍ന്ന് തൃത്താല പൊലീസ് കസ്റ്റഡിയില്‍ വാങ്ങി എസ്.ഐ രവിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ആഷിക് എന്നയാള്‍ സഹായിയായുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.