ആനക്കര: റിട്ട. അധ്യാപകന് കൂടിയായ അബൂബക്കർ വാർധക്യത്തിെൻറ അവശതകൾ മറക്കുന്നത് അക്ഷരങ്ങളെ കൂട്ടുചേർത്താണ്. ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട നിര്‍വൃതിയിലും അക്ഷരഭ്രമത്തിന് ഒട്ടും കുറവില്ലെന്ന് പറയാൻ അഭിമാനമാണ് ഗ്രാമത്തിെൻറ സ്വന്തം മാഷിന്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ച സി.പി. അബൂബക്കര്‍ പട്ടിത്തറ 85ാം വയസ്സിലും എഴുത്തും വായനയുമായി അക്ഷരലോകത്ത് സജീവമാകുന്നത് ഇങ്ങനെയാണ്.
കർഷക കുടുംബാംഗമായ അബൂബക്കർ അക്ഷരങ്ങളുടെ ലോകത്ത് എത്തുന്നത് പിതാവ് വഴിയാണ്. തുടർന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി പ്രൈമറി അധ്യാപകനായി. വിരമിക്കുന്നതുവരെ കൃഷിയും സാമൂഹിക സേവനവും സ്വന്തം ജീവിതത്തോട് ചേർത്തുനിർത്താനായെന്ന് പറയുേമ്പാൾ മാഷിെൻറ മുഖത്ത് പ്രകാശം. സ്വന്തം ഗ്രാമത്തിൽ നൂറുകണക്കിന് പേരെ വായനയുടെ ലോകത്തേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിയടക്കം വായനശാലകൾ തുടങ്ങുന്നതിന് നേതൃത്വം നൽകിയത് അബൂബക്കർ മാഷാണ്.
'ഒന്നിൽനിന്ന് വിരമിച്ചാൽ മറ്റൊന്നിൽ വ്യാപൃതനാവുക' എന്നതാണ് അദ്ദേഹത്തിെൻറ തത്വം. ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ച ശേഷവും അക്ഷരലോകത്ത് സജീവമായി തുടരുന്നതിന് പിന്നിലെ ഉൗർജവും ഇതാണെന്ന് ചോദിക്കുന്നവേരാട് മാഷ് പറയും. വിരമിച്ച ശേഷം കഥകളും കവിതകളും ചരിത്രവും ഒക്കെയായി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത് മൂന്ന് പുസ്തകങ്ങൾ. ജീവനേക്കാൾ സ്നേഹിക്കുന്ന നിളയുടെ ദുർഗതി 'നിളയുടെ നിര്യാണം' എന്ന കവിതയിൽ വരച്ചിട്ടിട്ടുണ്ട് അബൂബക്കർ. വായിച്ചും വായിപ്പിച്ചും പുതുതലമുറക്ക് ആവേശം പകർന്നും അബൂബക്കർ മാഷ് നടന്നുനീങ്ങുേമ്പാൾ ഒപ്പം സഞ്ചരിക്കുന്നത് ഇൗ ഗ്രാമത്തിെൻറ ചരിത്രം കൂടിയാണെന്ന് നാട്ടുകാർ പറയും. അക്ഷരദിനത്തിൽ ഒാർമിക്കപ്പെടേണ്ട ഗുരുനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.