ആനക്കര: ബജറ്റില്‍ ഇടം നേടിയിട്ടും പ്രവൃത്തി ഉദ്ഘാടനം വരെ നടത്തിയിട്ടും കാഞ്ഞിരത്താണി-കോക്കൂർ റോഡ് നവീകരണം വൈകുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഏറെ കാലമായി റോഡിന്‍റെ അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വാഹനങ്ങള്‍ മിക്കതും ഓട്ടം വരാതെയായി. വലിയ കുഴികളില്‍ കയറി ഇറങ്ങി വേണം വാഹനങ്ങൾക്ക് സഞ്ചരിക്കാന്‍.
ഇടക്ക് പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴികള്‍ കാണാതെയും അപകടം സംഭവിക്കുന്നു. തകരാത്തതായി ഒരിടം പോലുമില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ശരിയായ വിധത്തില്‍ അഴുക്കുചാലുകള്‍ ഇല്ലാത്തതാണ് തകര്‍ച്ചക്ക് പ്രധാന കാരണം. താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി അഴുക്കുചാലുകള്‍ നിർമിച്ചിട്ട് വേണം പുതിയ പ്രവൃത്തി നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുകയും പ്രവൃത്തി ഉദ്ഘാടനം നടക്കുകയും ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.