ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രോത്സവം; പണം പിരിവ് പാടില്ല

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പണം പിരിവ് പാടില്ലെന്ന് കോടതി ഉത്തരവ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമികളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉള്ളതിനാൽ ഇവിടങ്ങളിൽ നിന്നും ഉത്സവവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തരുത്. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നിരോധം.

നിയമം ലംഘിച്ച് അനധികൃതമായി പിരിച്ചെടുക്കുന്ന പണം കോടതിയിലേക്ക് കണ്ടു കെട്ടുകയും കുറ്റക്കാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Chalissery Mulayamparam Temple Festival No cash collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.