ആനക്കര: ഗാന്ധിയുടെ ജീവൻ തുളുമ്പുന്ന ഛായാചിത്രം വരച്ച് വി.ടി. ബല്‍റാം. ഇത്തവണത്തെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ടാണ് ബൽറാം പെൻസിൽ സ്കെച്ച് വരച്ചത്. തൃത്താല മേഖലയില്‍ സ്മരണാചരണത്തിന്റെ ഭാഗമായാണ് 'ഗാന്ധിവരയും അടിക്കുറിപ്പും' എന്ന പരിപാടി.
ഗാന്ധിയെ ഇല്ലാതാക്കിയത് കേവലം ഒരു വ്യക്തിയല്ല, ഒരു പ്രത്യയശാസ്ത്രമാണ്, ഒരു മനോഭാവമാണ്. വർഗീയതയുടെ, ഇതര മത വിദ്വേഷത്തിന്റെ, മത ദേശീയതയുടെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യ എന്ന ആശയത്തിനെതിരെ നടന്ന ഏറ്റവും വലിയ ആക്രമണത്തിന്റെ ഈ ഓർമദിനം ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെയെന്നും അദ്ദേഹം അടിക്കുറിപ്പിലൂടെ ഓർമിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ്കൂടിയായ വി.ടി. ബല്‍റാം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.