ആനക്കര: വിളനാശം വരുത്തുന്ന കാട്ടുപന്നികളുടെയും മുള്ളന്‍ പന്നികളുടെയുമൊക്കെ രൂക്ഷ ശല്യം മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് പ്രതീക്ഷ നൽകി ആനക്കര കൃഷിഭവെൻറ ഫാം വാച്ച്മാന്‍. 'ഗുഡ് അഗ്രികള്‍ചര്‍ പ്രാക്ടീസിെൻറ ഭാഗമായി ആദ്യഘട്ട പരീക്ഷണാർഥം പെരുമ്പലത്തെയും മലമക്കാവിലെയും നെല്‍കൃഷിയിടങ്ങളിലാണ് ഉപകരണം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ജില്ലയില്‍ തന്നെ ആദ്യമായി പാടശേഖരങ്ങളില്‍ നടപ്പാക്കുന്ന ഉപകരണത്തിെൻറ പ്രവര്‍ത്തനോദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് നിർവഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവിന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന സെമി വാട്ടര്‍ പ്രൂഫ് ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട് സംവിധാനത്തോടുകൂടിയ ഉപകരണം രാത്രിയില്‍ സെര്‍ച്ച് ലൈറ്റും വിവിധ ശബ്ദങ്ങള്‍ മുഴക്കിയുമാണ് കൃഷിയിടങ്ങളിലെത്തുന്ന പന്നികളെ വിരട്ടിയോടിക്കുന്നത്. ഒരു ഉപകരണം പത്തേക്കര്‍ വരെയുള്ള വയലുകള്‍ക്ക് സംരക്ഷണ കവചമാകും. ആനക്കര മേഖലയില്‍ പന്നിശല്യം വ്യാപകമാണന്ന കര്‍ഷകരുടെ നിരന്തര പരാതികള്‍ക്ക് പരിഹാരമായി സ്ഥാപിച്ച ഉപകരണം ഫലം കണ്ടാല്‍ കൂടുതല്‍ കാര്‍ഷിക മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് കൃഷി ഓഫിസര്‍ എം.പി. സുരേന്ദ്രന്‍ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വേണു മാസ്റ്റര്‍, തവനൂര്‍ കൃഷിവിജ്ഞാന കേന്ദ്രം അസോ. പ്രഫ. നാജിത ഉമ്മര്‍, സജീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍, രാജു, പ്രഭാവതി, അസി. കൃഷി ഓഫിസര്‍ ഷിനോദ്, സെന്തില്‍, രവീന്ദ്രനാഥ്, ബഷീര്‍, ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.