ആനക്കര: കുമ്പിടിയിലെ മരമില്ലില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ശാലയില്‍ തീപിടിത്തം. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പിടി-ആനക്കര റോഡരികില്‍ പന്നിയൂര്‍ സ്രാമ്പിക്കല്‍ ശിവശങ്കരന്റെ (ബാബു) ഉടമസ്ഥയിലുള്ള ഫര്‍ണിച്ചര്‍ ശാലയില്‍ തിങ്കളാഴ്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സമീപത്തെ മലരമില്ലിലേക്ക് തീപടരുന്നതിന് മുമ്പ് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു.
പുലര്‍ച്ചെ ഫര്‍ണിച്ചര്‍ ശാലക്ക് സമീപത്തുനിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബന്ധപ്പെട്ടവരെ വിവരമറിയിക്കുന്നത്. ഈര്പ്പൊടിയില് തീപ്പൊരി വീണതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് പറയുന്നു. നിരവധി ഫര്‍ണിച്ചറുകള്‍, മരങ്ങള്‍, മിഷനറികള് ഉള്‍പ്പെടെ കത്തി നശിച്ചതില്പ്പെടുന്നു. പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളില്‍നിന്ന് രണ്ട് യൂനിറ്റ് അഗിനിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂന്നര മണിക്കൂർ കൊണ്ട് തീയണച്ചത്. ഇതിനിടെ സമീപത്തെ മറ്റൊരു കെട്ടിട്ടത്തിന്റെ മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നു. ഉടനെ അണച്ചതിനാല്‍ നാശമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.