ആനക്കര: ആറാമത് വേള്‍ഡ് ഗിന്നസ് റെക്കോഡുമായി ആനക്കരയുടെ സൈതലവി. ഒരു ഇഞ്ച് കനവും 11 ഇഞ്ച് നീളവും 10 ഇഞ്ച് വീതിയുമുള്ള 36 മരപലകകള്‍ 30 സെക്കന്‍ഡില്‍ കാലുകൊണ്ട് തകര്‍ത്താണ് സെയ്തലവി ആറാമത് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയത്. ഇതോടെ ആറുതവണ ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയ ഏക മലയാളി എന്ന ബഹുമതിയും സെയ്തലവിക്ക് സ്വന്തം.
കഴിഞ്ഞ ഏപ്രിലിൽ കുമ്പിടിയില്‍ ഗിന്നസ് ഭാരവാഹികള്‍ നിശ്ചയിച്ച മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി. 'മോസ്റ്റ് ലെയേഡ് ബെഡ് ഓഫ് നയില്സ്', 'മോസ്റ്റ് വാട്ടര്‍ മെലണ്‍ ചോപ്പ്ഡ് ഓണ്‍ ദസറ്റൊമക്', 'മോസ്റ്റ് നെയില്‍സ് ഹാമേര്ഡ് വിത്ത് ദി ഹെഡ്', 'മോസ്റ്റ് പൈനാപ്പിള്‍സ് ചോപ്പ്ഡ്' എന്നിവയാണ് സെയ്തലവി തിരുത്തിയ മറ്റു ഗിന്നസ് റെക്കോഡുകള്‍. ആയോധന കലയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സെയ്തലവി നിരവധി ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് അവാര്‍ഡുകളും നേടിയിട്ടുണ്ട്.
കുമ്പിടിയില്‍ നടന്ന പരിപാടിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷില്‍ ഏറ്റുവാങ്ങി. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, പി.സി രാജു, സി.ടി. സെയ്തലവി, എം.പി. സതീഷ്, ജയദേവന്, ഡോ. ഹുറൈര്‍ കുട്ടി വൈദ്യര് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.