ആനക്കര: ആരോഗ്യ പ്രവര്വര്ത്തകര് മുന്നിട്ടിറങ്ങിയതോടെ വേലായുധനും കുടുംബത്തിനും വീടായി. ആനക്കര പഞ്ചായത്തിലെ 15-ാം വാർഡ് ചിരട്ടക്കുന്ന് കീഴ്പാടത്ത് വേലായുധനും (75) കുടുംബത്തിനുമാണ് ആരോഗ്യ പ്രവർത്തകർ വീട് നിർമിച്ചുനൽകിയത്.
പണി പാതിതീർന്ന വീട്, മേൽക്കൂരക്കുപകരം പ്ലാസ്റ്റിക് ഷീറ്റ്, ജനലുകൾക്കുപകരം വലിച്ചുകെട്ടിയ തുണിക്കഷണങ്ങൾ. മഴപെയ്താൽ വീട്ടിനുള്ളിലാകെ വെള്ളം. ഒപ്പം ഇഴജന്തുക്കളുടെ ശല്യവും. രോഗിയായ വേലായുധെൻറ വീടിെൻറ മുമ്പത്തെ അവസ്ഥ ഇതായിരുന്നു. ഭാര്യ മീനാക്ഷിയും (66) മാനസിക വെല്ലുവിളി നേരിടുന്ന മക്കളായ ഉദയയും (41) ഹരിദാസനും (43) ഈ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ളവീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കയാണ് കുമ്പിടിയിലെ ആരോഗ്യ പ്രവർത്തകർ.
വേലായുധനും ഭാര്യ മീനാക്ഷിക്കും അസുഖങ്ങൾ മൂലം പണിക്കുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുച്ഛചമായ പെൻഷൻ തുകകൊണ്ടും സുമനസ്സുകളുടെ കാരുണ്യത്താലുമാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. ആനക്കരയിലെ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. പത്മനാഭനും മറ്റ് ആരോഗ്യ പ്രവർത്തകരും മുന്നിട്ടിറങ്ങി. അവർക്കൊപ്പം തൃത്താലയിലെ സുമനസ്സുകളും ആനക്കര എ.ഡബ്ല്യു.എച്ച് കോളജിലെ എൻ.എസ്.എസ് യൂനിറ്റും കൈകോർത്തപ്പോൾ നാല് മാസംകൊണ്ട് വീട് പൂർത്തിയായി. പത്മനാഭനൊപ്പം ആനക്കര മെഡിക്കൽ ഓഫിസർ ഡോ. രജ്ന, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സുജാത, സലീം കേലശ്ശേരി, മുജീബ്, ബഷീർ, കെ.വി.വി.ഇ.എസ് കുമ്പിടി യൂനിറ്റ് പ്രസിഡൻറ് പി.എം. അബ്ദുൽ കരീം, മനോജൻ, വേണുഗോപാൽ, പ്രശാന്ത് എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.