ആനക്കര: പതിവ് പോലെ വിദേശത്ത് നിന്നും അവധിക്കെത്തിയതാണ് ജാബിര്‍. തിരിച്ചുപോകാന്‍ നോക്കവേ കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചതോടെ മടങ്ങി പോകാന്‍ കഴിഞ്ഞില്ല.
എന്നാല്‍, അവിടെ തളരാന്‍ മനസ്സിന് ഇടം നല്‍കാതെ കോഴി വളര്‍ത്തി ജീവിതമാര്‍ഗം കണ്ടെത്തുകയാണ് ആനക്കര ചേക്കോട് മാതംകുഴിയില്‍ സെയ്ത് മുഹമ്മദിെൻറ മകന് ജാബിര്‍ (29). ഏഴ് വര്‍ഷമായി അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജാബിര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അവധിക്ക് നാട്ടിലെത്തിയത്.
തിരിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയം കഴിഞ്ഞതിനാല്‍ ജോലി ഒഴിവാക്കുകയായിരുന്നു. ഇനി എന്ത് ജോലി ചെയ്യണമെന്ന് ആലോചിക്കുന്നതിനിടെയാണ് കോഴിവളർത്തലിലേക്ക് തിരിഞ്ഞത്. അതിനായി കോഴിമുട്ട വിരിയിപ്പിക്കാനുള്ള യന്ത്രം വാങ്ങി.
ഇതോടൊപ്പം നാട്ടില്‍ നിന്ന് നാടന്‍ കോഴിമുട്ടകളും ശേഖരിച്ചു യന്ത്രം ഉപയോഗിച്ച് മുട്ട വിരിയിപ്പിച്ചെടുത്ത് തുടക്കം കുറിച്ചു. ഇതിനിടിയില്‍ നെറ്റ് ഉപയോഗിച്ച് നിരവധി തട്ടുകളുള്ള വലിയ കൂടും നിർമിച്ചു. കോഴികള്‍ക്ക് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പറമ്പില്‍ പ്ലാസ്റ്റിക്കിെൻറ നെറ്റ് കെട്ടി സജ്ജമാക്കുകയും ചെയ്തു.
പിതാവ് സെയ്ത് മുഹമ്മദ് നേരത്തെ ആട് കൃഷി ചെയ്യുന്നുണ്ട്. ഭാര്യ തബ്ഷീറ കൃഷിക്ക് ഒപ്പമുണ്ട്. ഒരു വയസ്സുള്ള ഫൈസ ഹനയാണ് മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.