ആനക്കര: ഭാരതപ്പുഴക്ക് കുറുകെ പാലക്കാട് ജില്ലയിലെ കുമ്പിടിയെയും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
പദ്ധതി പ്രാവർത്തികമാകുന്നതോടെ തൃത്താല മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളുടെ വലിയ വികസനത്തിന് സാധ്യമാകും. കുമ്പിടിയിൽനിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറയുന്നതോടെ പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായി ഇത് മാറും.
515 മീറ്റർ നീളമുള്ള പാലത്തിൽ 29 തൂണുകളാണ് ഉള്ളത്. ഇതിൽ പകുതിയിലേറെ പൂർത്തിയായി. സ്ലാബുകളും സ്ഥാപിച്ചു. പൈലിങ് ഈ മാസത്തോടെ പൂർത്തിയാകും. റെഗുലേറ്ററിന്റെ ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അതിവേഗത്തിൽ നടക്കുന്നുണ്ട്. കുമ്പിടി ഭാഗത്തുള്ള പുഴയോരത്ത് സംരക്ഷണഭിത്തികളുടെ പ്രവർത്തനവും നടന്നുവരുന്നു.
ഭാരതപ്പുഴയുടെ ഇരുകരകളിലുമുളള പ്രദേശങ്ങളിൽ കിലോമീറ്ററുകളോളം വിസ്തൃതിയിൽ ഭൂജലനിരപ്പുയർത്തി കുടിവെള്ളക്ഷാമം പരിഹരിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും ഏറെ സഹായമാകുന്ന പദ്ധതിയുടെ പൂർത്തീകരണത്തിനായി നാടൊന്നാകെ കാത്തിരിക്കുകയാണ്. 35 ലക്ഷം രൂപചെലവഴിച്ച് പൂര്‍ത്തീകരിച്ച കൂടല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജനുവരി 16ന് രാവിലെ 10ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ടിലേറെയായി പ്രാവര്‍ത്തികമാകാതെ കിടന്ന പദ്ധതിയാണിത്. പ്രദേശത്തെ നിരവധി കര്‍ഷകര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.