കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

ആനക്കര (പാലക്കാട്​): തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. സി.പി.എം തൃത്താല ഏരിയ കമ്മറ്റി അംഗം വി.കെ. മനോജ് കുമാറി​െൻറ പത്രികയാണ് തള്ളിയത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡി​െൻറ കീഴിലെ വളാഞ്ചേരിയിലെ ഗോകുല ഫാമിലെ ജീവനക്കാരാണ് മനോജ്കുമാര്‍.

ഇത് സര്‍ക്കാര്‍ നിയമനമായതിനാലാണ് പത്രിക തള്ളാന്‍ കാരണമായതെന്നാണ് പറയുന്നത്. തിങ്കളാഴ്​ച രാവിലെ 11ന്​ മുമ്പായി ദേവസ്വം ബോര്‍ഡ് കമീഷണറില്‍ നിന്നും മത്സരിക്കാനുള്ള അനുമതി പത്രം ഹാജരാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് നിശ്ചിത സമയത്തിനുള്ളില്‍ ഹാജരാക്കാന്‍ കഴിയാത്തതാണ് പത്രിക തള്ളാന്‍ കാരണമായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പകരം ഡമ്മി സ്ഥാനാർഥിയായ കെ.വി. ബാലകൃഷ്ണനാണ് എല്‍.ഡി.എഫ് സ്ഥാനാർഥി. എല്‍.ഡി.എഫി​െൻറ സിറ്റിങ്​ സീറ്റാണ് കുമരനല്ലൂര്‍ ഡിവിഷന്‍. കഴിഞ്ഞ തവണ സ്ത്രീ സംവരണത്തില്‍ എല്‍.ഡി.എഫിലെ ടി.കെ. സുനിതയാണ് വിജയിച്ചത്. പത്രപ്രവര്‍ത്തകനായ അലി കുമരനല്ലൂരാണ് യു.ഡി.എഫ്​ സ്ഥാനാർഥി. കഴിഞ്ഞ കപ്പൂര്‍ പഞ്ചായത്തിലെ മെമ്പറായിരുന്നു അലി കുമരനല്ലൂര്‍. ഇവിടെ ബി.ജെ.പി സ്ഥാനാർഥിയും മത്സരിക്കുന്നുണ്ട്. 

Tags:    
News Summary - LDF candidate from Kumaranalloor division rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.