ആനക്കര: ലൈഫ് ഭവനപദ്ധതിക്കായി മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 57 സെന്റ് ഭൂമി വിട്ടുനൽകി മൊയ്തു മാനുക്കാസ്. തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസ് ആണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കിയത്. ഭവനരഹിതരായ 14 പേര്‍ക്കാണ് മൊയ്തു സംഭാവന നല്കിയ ഈ ഭൂമിയില്‍ വീട് നിര്‍മിക്കുക.
തൃശൂർ ദേശമംഗലത്തുള്ള ഭൂമിയുടെ രേഖകള്‍ മൊയ്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്. മന്ത്രി എം.ബി. രാജേഷ്, സി.പി.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, കെ.എ. ഷംസു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.