ആനക്കര: മലമല്‍കാവ് താലപ്പൊലി കുന്നത്ത് ചെങ്കല്‍ ഖനനത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ആനക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് മലമല്‍കാവില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. 2009ല്‍ ഇവിടെ കല്ലുവെട്ടുന്നതിനിടെ ഗര്‍ത്തം രൂപപ്പെടുകയും ബന്ധപ്പെട്ടവരെത്തി ഭൂചലനസാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടി ഖനനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സമീപഭാഗങ്ങളില്നിന്ന് നിരവധി ലോഡ് കല്ലുകൾ കൊണ്ടുവന്നാണ് ഇത് നികത്തിയത്.
തൊട്ടടുത്ത ഭാഗത്തുനിന്ന് ഉരുള്‍പൊട്ടലിന്റെ സൂചനയെന്നോണം ചൂടുദ്രാവകങ്ങളും അക്കാലത്ത് കാണപ്പെട്ടതായി പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ഖനനത്തിനെത്തിയത്. നാട്ടുകാരുടെ ഇടപെടല്‍ ശക്തമായതോടെ താല്കാലികമായി പിന്വാങ്ങിയിട്ടുണ്ടങ്കിലും ഖനനം നടത്താനുള്ള ശ്രമത്തില്‍ തന്നെയാണ് ഇവര്‍. അതേസമയം, ആനക്കര വില്ലേജ്, പട്ടാമ്പി തഹസില്‍ദാര്‍, തൃത്താല പൊലീസ് എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.