ആനക്കര: കുന്നിടിച്ച് മണ്ണ് കയറ്റി പോകവെ ടോറസ് ലോറി വീടിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. കപ്പൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കാണ് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധം മൂലം മറിഞ്ഞ വാഹനം കൊണ്ടുപോകാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം.
തുടര്‍ച്ചയായി എട്ടാം തവണയാണ് ഈ പ്രദേശത്ത് മണ്ണുവണ്ടികള്‍ അപകടം വരുത്തുന്നത്. പഞ്ചായത്തിലെ ആറാം വാര്‍ഡ് അന്തിമഹാകാളന്‍ ക്ഷേത്രത്തിന് സമീപത്തെ കുന്ന് ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ നിരന്തരമായി ഇടിച്ചുനിരത്തുകയാണ്. അമിതഭാരം കയറ്റിയ ലോറികള്‍ നിരന്തരം ഗ്രാമീണ പാതയിലൂടെ കടന്നുപോകുന്നത് റോഡിന്റെ സ്ഥിതിയും ഗുരുതരമാക്കി.
മണ്ണെടുപ്പും റോഡിന്റെ തകര്‍ച്ചയും പ്രദേശത്തുകാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമാക്കി. പലതവണ പ്രതിഷേധം കടുപ്പിച്ചെങ്കിലും അധികൃതരുടെ ഒത്താശയില്‍ മണ്ണെടുപ്പ് നിര്‍ബാധം തുടര്‍ന്നു. എന്നാല്‍ തുടരെ ഉണ്ടാവുന്ന അപകടങ്ങള്‍ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയതോടെ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കയാണ് ഇവര്‍. അപകടത്തില്‍പെട്ട ലോറി രണ്ടുതവണ പൊലീസ് സഹായത്തോടെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കടുത്ത എതിര്‍പ്പിനാല്‍ സാധിച്ചില്ല. സംഭവത്തില്‍ കലക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി സുരക്ഷിതത്വം നല്‍കണമെന്നതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.