ആനക്കര: കൂടല്ലൂരില്‍ രണ്ട് മനകളിലെ മോഷണത്തില്‍ നഷ്ടപ്പെട്ടത് വില നിശ്ചയിക്കാന്‍ കഴിയാത്ത ഓട്, ചെമ്പ് പാത്രങ്ങള്‍. 400ലേറെ വര്‍ഷം പഴക്കമുള്ളവയാണിതെന്നാണ് പ്രാഥമിക നിഗമനം. കൂടല്ലൂര്‍ ചരവൂര്‍ തേന്തേത്ത് പരേതനായ കൃഷ്ണന് നമ്പൂതിരിയുടെയും സഹോദരന് ഗോദന്‍ നമ്പൂതിരിയുടെയും മനകളിലാണ് മോഷണം നടന്നത്.
ഒന്നര മാസമായി ഇരു കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രി കുടുംബാംഗം വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാക്കിയുള്ളവരും എത്തിയശേഷം വെള്ളിയാഴ്ചയാണ് നഷ്ടപ്പെട്ടവയുടെ കണക്കെടുത്തത്. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധന്‍ രാജേഷ്, ഡോഗ് സ്ക്വാഡും വീടുകളിലെത്തി പരിശോധന നടത്തി.
തൃത്താല സി.ഐ സി. വിജയകുമാറിെൻറ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഗോദന്‍ നമ്പൂതിരിയുടെ വീടിെൻറ മോല്ക്കൂരയുടെ ഓട് പൊളിച്ച ശേഷം ഉള്ളിലെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ മുറിയുടെ ചുമര് തുരന്നാണ് മോഷണം നടത്തിയത്. പത്തായപുരയില് സൂക്ഷിച്ച 400 കൊല്ലത്തിലേറെ പഴക്കമുള്ള എട്ട് ചെമ്പ് പാത്രങ്ങൾ, ഉരുളികള്‍, വിളക്കുകള്‍, കിണ്ടികള്‍ അടക്കം രണ്ടു ലക്ഷത്തോളം വില വരുന്ന പാത്രങ്ങളാണ് ഇവിടെ നിന്നു മോഷണം പോയത്. കൃഷ്ണന് നമ്പൂതിരിയുടെ വീടിെൻറ മേല്‍ക്കൂരയിലെ ഓട് നീക്കിയാണ് അകത്ത് കടന്ന് മോഷണം നടത്തിയത്. കൃഷ്ണൻ നമ്പൂതിരിയുടെ പൂജാപാത്രങ്ങള്‍, ഭഗവതിയുടെ തിടമ്പ്, ചെറിയ ഉരുളികള്‍ അടക്കം 25,000 രൂപയുടെ സാധനങ്ങളും മോഷണം പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.