ആനക്കര: ലോക്ഡൗണ്‍ കാലത്ത് പഠനം ഓണ്‍ലൈന്‍ വഴിയായപ്പോള്‍ പ്രൈമറി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. പ്രത്യേകിച്ചും കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അധ്യാപകർ വലിയ സങ്കടത്തിലായിരുന്നു.
അതിന് പരിഹാരമായി പുതിയൊരു ആപ്പുമായി റിട്ട. ഹെഡ്മാസ്റ്റർ എം.സി. ഉണ്ണികൃഷ്ണൻ രംഗത്തെത്തി. എല്‍.കെ.ജി, യു.കെ.ജി, എല്‍.പി കുട്ടികള്‍ക്ക് സ്കൂളില്‍ പുസ്തകങ്ങളില്‍ നിറംകൊടുക്കലും ചിത്രം വരയുമൊക്കെയാണ് കാര്യമായി ചെയ്തുവന്നിരുന്നത്.
ചില അധ്യാപകര്‍ ഫോണില്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനായി അയച്ചും മറ്റും പഠനം നടത്തുന്നുണ്ടങ്കിലും അതിലുപരിയായുള്ള പ്രവര്‍ത്തനമാണ് പുതിയ ആപ്പു കൊണ്ട് സാധിക്കുക. പുസ്തകങ്ങളിലെ പോലെ നിറം കൊടുക്കാനും ചിത്രം വരക്കാനും സൗകര്യം ലഭിക്കും. പലഭാഷകളിലും ഇത് കൈകാര്യം ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.