ആനക്കര: കോവിഡ് മഹാമാരിക്കൊപ്പം തെരഞ്ഞെടുപ്പ് ആവേശവും ശക്തമായപ്പോഴും നല്ലനാളേക്കായി ഒരുകൂട്ടം ആളുകള്‍ കാര്‍ഷിക പ്രവൃത്തികളിലാണ്. രണ്ട് പതിറ്റാണ്ടിന് ശേഷം പന്നിയൂര്‍ തുറയില്‍ കതിരണിയും കാലം വന്നുചേരുകയാണ്.
തുറയുടെ ചുറ്റുമുളള 10 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. ഏതു കാലത്തും വെള്ളക്കെട്ടുള്ള പാടശേഖരമായതിനാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൊടി വിതയാണ് നടത്തിയിരുന്നത്. വേനല്‍ക്കാലത്ത് തുറയിലെ വെള്ളത്തെ ആശ്രയിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുമുണ്ട്.
ഉമ്മത്തൂര്‍ സ്വദേശിയും ആനക്കര പഞ്ചായത്തിലെ പ്രധാന കൃഷിക്കാരില്‍ ഒരാളുമായ ചോലയില്‍ സെയ്നുദ്ദീനാണ് പന്നിയൂര്‍ തുറയുടെ സമീപത്തുളള സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്നത്. ഇതിന് പുറമെ ഉമ്മത്തൂര്‍ പാടശേഖരത്തും അഞ്ച് ഏക്കറിലേറെ നെല്‍കൃഷി ചെയ്യുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തുറക്ക് സമീപത്തെ സ്ഥലത്ത് വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ നടീല്‍ നടത്തുകയാണ്. നേരത്തെ നടീലിന് തയാറാക്കുന്നതിെൻറ ഭാഗമായി വേനല്‍ക്കാലത്ത് മണ്ണുമാന്തി ഉപയോഗിച്ച് പത്ത് ഏക്കര്‍ സ്ഥലത്തെ പുല്ല് മുഴുവന്‍ നീക്കം ചെയ്തിരുന്നു.
സെയ്നുദ്ദീെൻറ ഭാര്യയുടെ നേതൃത്വത്തിലുളള കര്‍ഷകത്തൊഴിലാളികളാണ് പന്നിയൂരില്‍ നടീല്‍ നടത്തുന്നത്.
ആനക്കര കൃഷിഭവെൻറ എല്ലാ സഹായങ്ങളും സെയ്നുദീന് ലഭിക്കുന്നുണ്ട്. മുളളന്‍ കോട്ടില്‍ സുലൈമാന്‍, കോട്ടുപറമ്പില്‍ പൊതുവാള്, മുളളന്‍ കോട്ടില്‍ ഗ്യാലക്സി സുലൈമാന്‍, ഊരത്തൊടിയില്‍ ഉസ്മാന് ഹാജി, പന്നിയൂര്‍ സ്വദേശികളായ ശിവപ്രസാദ്, വാസു, ഹൈദ്രു, ചന്ദ്രന്, പുളിക്കല്‍ അബ്ദുള്ള എന്നിവരടക്കം 14 പേരുടെ ഉടമസ്ഥതയിലുളള സ്ഥലത്താണ് ഇപ്പോള്‍ കൃഷി നടക്കുന്നത്.
പൊന്മണി വിത്താണ് പാടശേഖരത്ത് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.