ആനക്കര: മലമല്‍ക്കാവിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ ലോറികള്‍ തടഞ്ഞു. ആനക്കര പഞ്ചായത്തിലെ മലമൽക്കാവ് മുക്കൂട്ടയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍നിന്നുള്ള ലോറികള്‍ തടഞ്ഞായിരുന്നു പ്രതിഷേധം.
ക്വാറിയില്‍നിന്നുള്ള ഉഗ്രസ്ഫോടനങ്ങള്‍ മൂലം വീടുകള്‍ക്ക് തകര്‍ച്ച നേരിട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി. അടുത്തദിവസം പൊലീസ് ക്വാറി ഉടമകളുമായി ചര്‍ച്ച നടത്തും.
15 വര്‍ഷം മുന്നേ പ്രവര്‍ത്തനം നിലച്ച ക്വാറി 2022ല്‍ ആണ് പ്രവര്‍ത്തനം തുടങ്ങിയത്. സമീപത്തായുള്ള 40ല്‍ അധികം വീട്ടുകാരാണ് ഇതോടെ ഭീതിയില്‍ കഴിയുന്നത്. ഇതില്‍ 16 വീടുകളുടെ തറയും ചുവരുകളും മേല്‍ക്കൂരയുമെല്ലാം വിണ്ടുകീറിയിട്ടുണ്ട്. ശബ്ദേകാലാഹലം മൂലം സ്കൂള്‍, മദ്റസ പഠനവും നിര്‍ത്തേണ്ട ഗതികേടിലാണ് പ്രദേശത്തെ താ
മസക്കാര്.
ആനക്കര, പട്ടിത്തറ, കപ്പൂര്‍ പഞ്ചായത്തുകളിലേക്ക് ജലവിതരണ ടാങ്കിനും വിള്ളലുകള്‍ സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വരും ദിവസങ്ങളിലും നിരന്തരമായി ഉഗ്രസ്ഫോടനങ്ങള്‍ നടക്കുന്നതോടെ ജലസംഭരണി പൂര്‍ണമായി തകര്‍ന്നുവീഴുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍നിന്നും റോഡില്‍നിന്നും പാലിക്കേണ്ട നിശ്ചിത ദൂരം ഈ ക്വാറിയുടെ കാര്യത്തില്‍ മാത്രം നടപ്പായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
അനുവദനീയമായ അളവില്‍ കൂടുതല്‍ ഭാരം കയറ്റിയ ടോറസ് ലോറികളുടെ സഞ്ചാരവും പ്രദേശത്തുകാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.