സ്വാതന്ത്ര്യസമര സേനാനി ജി. സുശീലാമ്മയുടെ വിയോഗത്തെ തുടർന്ന് വീട്ടിലെത്തിയ സുഭാഷിണി അലി
ആനക്കര: ചെറിയമ്മയുടെ വിയോഗം തളര്‍ത്തിയ ദുഃഖം താങ്ങാനാവാതെ വിതുമ്പുന്ന മനസ്സുമായാണ് സുഭാഷിണി അലി വടക്കത്ത് തറവാടിെൻറ പടികടന്നെത്തിയത്. താനടക്കം ആരുവന്നാലും എതിരേല്ക്കുന്ന ആ നിറദീപം അണഞ്ഞെന്നത് വിശ്വസിക്കാന്‍ ഇവർ ഏറെ പണിപ്പെട്ടു. പ്രവര്‍ത്തനമേഖലയില്‍ ആശയവും കൊടിനിറവും വ്യത്യസ്തമാെണങ്കിലും സുശീലാമ്മയുടെ നഷ്ടം നികത്താനാവാത്തതാണന്ന ദുഃഖം മറ്റുള്ളവരുമായി പങ്കുെവച്ചു. വിയോഗമറിഞ്ഞ് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സുഭാഷിണിക്ക് ഊട്ടിയില്‍ നിന്ന് എത്താനായത്. അപ്പോഴേക്കും ചെറിയമ്മ എരിഞ്ഞടങ്ങിയിരുന്നു. സംസ്കാര സ്ഥലത്തെത്തി ഏറെനേരം ദുഃഖിതയായി നിന്നതോടെ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
''60 വര്ഷിത്തിലേറെയായി തറവാട് നോക്കി നടത്തിയിരുന്നത് ചെറിയമ്മയായിരുന്നു. ഏപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി തൊഴുകൈകളോടെ നില്ക്കുന്ന ചെറിയമ്മയുടെ വിയോഗം ഏറെ ദുഃഖമുണ്ടാക്കുന്നു. 19 ാം വയസ്സില്‍ ജയില്‍വാസം അനുഷ്ഠിച്ച സുശീലാമ്മ അന്നത്തെ പോരാട്ടവീര്യം മുഴുവന്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. വർഗീയതക്കെതിരെ എന്നും പോരാടിയ വ്യക്തിത്വമായിരുന്നു ഇവര്‍. തികഞ്ഞ ഗാന്ധി ആശയക്കാരിയായിരുന്നു.
ആനക്കരക്കാരുടെ എല്ലാമായിരുന്ന ഇവര്‍ അവരുടെ ദുഃഖത്തിലും സന്തോഷത്തിലും ഒരു പോലെ പങ്കാളിയായി. നാട്ടുകാരുടെ പ്രശ്നം മാത്രമല്ല ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച് നില്ക്കുന്ന ആനക്കര വടക്കത്ത് തറവാട്ടിലുള്ളവരെ കോര്‍ത്തിണക്കി ഒരു കുടക്കീഴില് കൊണ്ടുനടന്നിരുന്നതും ഇടക്കിടെ കുടുംബ സംഗമങ്ങൾ നടത്തി ഈ കൂട്ടായ്മ ബലപ്പെടുത്തിയിരുന്നതും ചെറിയമ്മയായിരുന്നു.'' -സുഭാഷിണി അലി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ സുഭാഷിണി അലി ശനിയാഴ്ച്ച ഉച്ചയോടെ തിരിച്ച് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.