ആനക്കര: മഹ്റായി (വിവാഹമൂല്യം) പത്ത് സെൻറ് സ്ഥലം നൽകി ഇവിടെയൊരു വേറിട്ട വിവാഹം. തൃത്താല പടിഞ്ഞാറങ്ങാടിയിലെ ഹിഷാമാണ് മഹറായി വധുവിന് പത്ത് സെൻറ് നീക്കി െവച്ചത്.
കൂനമ്മൂച്ചി തെക്കേക്കര അബ്ദുൽ ഖാദറിെൻറ മകൻ ഹിഷാമും പൊന്നാനി മാറഞ്ചേരി പണ്ടത്ത് മണ്ണാറപ്പാട്ട് അബ്ദുറഹ്മാെൻറ മകൾ ഹസ്ന ജെബിനും തമ്മിലുള്ള വിവാഹം കോവിഡ് പ്രോട്ടോകോളനുസരിച്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
സ്ഥലത്തിെൻറ രേഖ സംബന്ധിച്ച, 500 രൂപയുടെ മുദ്രപേപ്പറിലുള്ള സാക്ഷ്യപത്രമാണ് വരൻ നിക്കാഹ് ചടങ്ങിൽ ഹാജരാക്കിയത്. ബി.ടെക് ബിരുദധാരികളാണ് നവദമ്പതികൾ. ഹിഷാം ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.