ആനക്കര: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജീവിതം തള്ളിനീക്കി വയോധിക ദമ്പതികള്‍. ആനക്കര പഞ്ചായത്തിലെ കൂടല്ലൂരില്‍ പാറപ്പുറത്ത് ചോർത്ത് കുഴിയിൽ ബാവയും (90) ഭാര്യ അലീമയുമാണ് തകരാറായ വീട്ടിൽ നെഞ്ചിടിപ്പോടെ കഴിയുന്നത്. പൂർണമായി ചോർന്നൊലിക്കുന്ന വീട്ടില്‍ രോഗഭാരവും കഷ്ടതകളും പേറിയാണ് ഇരുവരും ജീവിതം തള്ളി നീക്കുന്നത്.
പഞ്ചായത്ത് ധനസഹായത്താല്‍ നിര്‍മിച്ച വീടിെൻറ മേല്‍ക്കൂര കഴിഞ്ഞവര്‍ഷത്തെ കാറ്റിലും മഴയിലും തകര്‍ന്നിരുന്നു. അതിന് ശേഷം ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് ഇരുവരും കഴിയുന്നത്. ശക്തമായ കാറ്റടിച്ചാല്‍ ഇത് പറന്ന് പോകുമെന്ന ആശങ്കയുമുണ്ട്.
മഴപെയ്താല്‍ രോഗംമൂലം കട്ടിലില്‍ നിന്നു എഴുന്നേല്‍ക്കാത്ത ബാവയെയും എടുത്ത് അയല്‍വീടുകളില്‍ അഭയംതേടണം.
ആറ് മക്കളില്‍ ഇളയകുട്ടിയുടെ വിവാഹത്തിനായി സ്വകാര്യ ബാങ്കില്‍ നിന്നു വായ്പയെടുത്തത് കുടിശ്ശികയായതോടെ ജപ്തിഭീഷണിയുമുണ്ട്. ലൈഫ്പദ്ധതിയില്‍ വീടിനായി അപേക്ഷ നല്കി കാത്തിരിക്കുകയാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.