ആ​ന​ക്ക​ര മേ​പ്പാ​ടം ചാ​ത്ത​ന്‍കു​ളം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്നു

ചാ​ത്ത​ന്‍കു​ളം നീ​ന്ത​ൽ​ക്കു​ള​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

ആ​ന​ക്ക​ര: ആ​ന​ക്ക​ര മേ​പ്പാ​ട​ത്തു​ള​ള ചാ​ത്ത​ന്‍കു​ളം സം​ര​ക്ഷി​ച്ച് നീ​ന്ത​ൽ​ക്കു​ള​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. നീ​ര്‍ത്ത​ട പ​ദ്ധ​തി​ക​ള്‍ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം കു​ള​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​റി​ല്ല. ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ര്‍ഡി​ല്‍പ്പെ​ട്ട പു​രാ​ത​ന കു​ള​മാ​ണി​ത്. പ​ണ്ട് നി​ര​വ​ധി പേ​ര്‍ കു​ളി​ക്കാ​നും വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളെ ക​ഴു​കാ​നും മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​കു​ളം ഇ​പ്പോ​ൾ ന​ശി​ക്കു​ക​യാ​ണ്. ആ​ന​ക്ക​ര ഹൈ​സ്‌​കൂ​ള്‍, ആ​ന​ക്ക​ര സ്വാ​മി​നാ​ഥ വി​ദ്യാ​ല​യം എ​ന്നി​വ​ക്ക് സ​മീ​പ​മാ​ണ് കു​ളം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​പ്പോ​ള്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ച​ളി നീ​ക്കു​ന്നു​ണ്ട്. ച​ളി നീ​ക്കി പാ​ര്‍ശ്വ ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ച്ചാ​ല്‍ കു​ട്ടി​ക​ള്‍ക്ക് നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. ഇ​തി​ന് പു​റ​മെ ഈ ​മേ​ഖ​ല​യി​ലു​ള​ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ക​യും ചെ​യ്യും. കു​ളം സം​ര​ക്ഷി​ച്ച് നി​ന്ത​ല്‍ക്കു​ള​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് വാ​ര്‍ഡ് അം​ഗം പി.​സി. രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ളം വൃ​ത്തി​യാ​ക്കു​ന്ന​ത്.

Tags:    
News Summary - The need to make Chatankulam a swimming pool is strong.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.