വെള്ളിയാങ്കല്ല് മണലെടുപ്പ്: സര്‍ക്കാറിനെതിരെ തൊഴിലാളികള്‍

തൃത്താല: വെള്ളിയാങ്കല്ലിലെ മണലെടുപ്പില്‍ തൊഴിലാളികളെ ഒഴിച്ചുനിര്‍ത്തിയതിനെതിരെ സി.ഐ.ടി.യു സമരത്തില്‍. കുറച്ചു ദിവസമായി യന്ത്രവല്‍കരണത്തിനെതിരെ ഉപവാസസമരം നടത്തുകയാണ് ഇവര്‍.

ജലസംഭരണിയിൽനിന്നും യന്ത്രം ഉപയോഗിച്ച് നീക്കുന്ന മണൽ വെള്ളിയാങ്കല്ലിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. ശേഖരിക്കുന്ന മണല്‍ കിഡ്സിന്റെ ഉദ്യോഗസ്ഥർ പാസ്സ് മുഖേന ആവശ്യക്കാർക്ക് നൽകുന്നുണ്ട്. എന്നാൽ ഇവിടെ നിന്നും തൊഴിലാളികളെ ഉപയോഗിച്ച് മാത്രമേ മണൽ നീക്കാൻ അനുവദിക്കൂ എന്നതാണ് സി.പി.എം തൊഴിലാളി സംഘടനയുടെ നിലപാട്. ഇവർ സമരമുഖത്തായതിനാൽ ഇപ്പോൾ മണൽ വിതരണം തടസപ്പെട്ടിരിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് തന്നെ സർക്കാർ തലത്തിൽ ഡാമുകളിൽനിന്നും മണൽ നീക്കുന്നതിനാവശ്യമായ പഠനം തുടങ്ങിയതാണ്. ഇത്തരത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണൽ നീക്കാൻ ഉത്തരവിട്ടതും എൽ.ഡി.എഫ് സർക്കാറാണ്.

ഡാമുകളിൽ നിന്നും മണൽ നീക്കാൻ കരാര്‍ വിളിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോൾ സ്വന്തം തൊഴിലാളി വിഭാഗത്തെ മനഃപൂർവം ഒഴിവാക്കിയാണ് യന്ത്രസഹായത്താല്‍ മണൽ നീക്കാൻ ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം. എന്നാൽ, ഷൊർണൂരും ചെമണംക്കടവ് ഡാമിലും യന്ത്രം ഉപയോഗിച്ചാണ് മണൽ നീക്കുന്നതെന്നും വെള്ളിയാങ്കല്ലിൽ മാത്രമാണ് സർക്കാർ ഉത്തരവിനെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുള്ളതെന്നും ആരോപണമുയർന്നിട്ടുണ്ട്. തൃത്താല മേഖലയില്‍ എല്‍.ഡി.എഫില്‍ നടക്കുന്ന ചിലപൊട്ടിത്തെറികളുടെ ഭാഗമായാണ് സമരമെന്നുമാണ് ആരോപണം.

Tags:    
News Summary - Workers protest against machine sand mining in Anakkakra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.