പാലക്കാട്: മലപ്പുറം മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.കെ. അനീഷിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി-മൂന്നിൽ കുറ്റപത്രം നൽകിയത്.
2014 സെപ്റ്റംബർ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്കൂൾ മാനേജ്മെൻറിെൻറ പീഡനത്തെതുടർന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കള്ളേക്കസുണ്ടാക്കി ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെതുടർന്നാണ് അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു പരാതി.
സ്കൂൾ മാനേജർ വി.പി. സെയ്തലവി, പ്യൂൺ മുഹമ്മദ് അഷ്റഫ്, ക്ലർക്കുമാരായ അബ്ദുൽ റസാഖ്, അബ്ദുൽ ഹമീദ്, മുൻ മലപ്പുറം ഡി.ഡി.ഇ കെ.സി. ഗോപി, പ്രധാനാധ്യാപിക സുധ പി. നായർ, മുൻ പി.ടി.എ പ്രസിഡൻറ് ഹൈദർ കെ. മൂന്നിയൂർ, ഹസ്സൻ കോയ എന്നിവരാണ് ഒന്നു മുതൽ എട്ടുവരെ പ്രതികൾ. ആത്മഹത്യപ്രേരണ, ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.