നെല്ലിയാമ്പതി: അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ വിടാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയും സർവകക്ഷി പ്രതിനിധികളും സംയുക്തമായി തിങ്കളാഴ്ച നടത്തിയ ഹർത്താൽ പൂർണം. ഗതാഗതത്തെ ബാധിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയില്ല. കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു. എന്നാൽ, എസ്റ്റേറ്റ് പ്രദേശത്ത് ഹർത്താൽ ഭാഗികമായിരുന്നു.
സർവകക്ഷി പ്രതിനിധികളുടെ നേതൃത്വത്തിൽ കൈകാട്ടി വനം ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളും തൊഴിലാളി സംഘടന നേതാക്കളും പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗം നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഒ. ജോസഫ് അധ്യക്ഷത വഹിച്ചു. എസ്. ഈശ്വരൻ, കെ.ജെ. ഫ്രാൻസിസ്, പി. സഹനാഥൻ, കബീർ, സലിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.