അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ.
കട വരാന്തയിലാണ് നിലവിൽ ബസ് കാത്തുനിൽക്കുന്നത്. ചില സമയങ്ങളിൽ മണിക്കൂറോളം കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. നിരവധി തവണ ജനപ്രതിനിധികൾക്ക് നാട്ടുകാർ നിവേദനം നൽകിയിട്ടും ഇന്നേവരെ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.
ടൗൺ പ്രദേശമായതിനാൽ ചില സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് കാരണം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഇത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, കാഞ്ഞിരപ്പുഴ, പെരിന്തൽമണ്ണ, കോഴിക്കോട്, മഞ്ചേരി, കരുവാരകുണ്ട്, തൃശൂർ, പട്ടാമ്പി, മലപ്പുറം, ഗുരുവായൂർ, കാപ്പ്പറമ്പ്, ഉപ്പുകുളം തുടങ്ങി നിരവധി പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് കട വരാന്തകളിൽ ബസ് കാത്തുനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.